2010, ഡിസംബർ 2, വ്യാഴാഴ്‌ച

കാണാത്ത നായയും കേള്‍ക്കാത്ത പൂച്ചയും

                 നായയും പൂച്ചയും ഒന്നിച്ചു രാത്രിയില്‍ സുഖ നിദ്രയില്‍  ആയിരുന്നു .പെട്ടെന്ന് നായ ഞെട്ടി ഉണര്‍ന്നു . "എന്താ ഒരു ശബ്ദം ?" നായ ചോദിച്ചു .

പൂച്ച കണ്ണ് തുറന്നു .

"നോക്കിയിട്ട് വരാം" പൂച്ച പറഞ്ഞു.

  പൂച്ച വേഗം തന്നെ തിരിച്ചു വന്നു " ഓ , അതൊരു എലിയുടെ വാലിലെ രോമം പൊഴിഞ്ഞു വീണതാ".

30 അഭിപ്രായങ്ങൾ:

 1. പറഞ്ഞു കേട്ടുള്ള ഒരു കുട്ടിക്കഥ

  മറുപടിഇല്ലാതാക്കൂ
 2. മുല്ല , സുജിത് കയ്യൂര്‍ ; നല്ല അഭിപ്രായത്തിനു നന്ദി. ( നായയുടെ കേള്‍വി ശക്തിയും പൂച്ചയുടെ കാഴ്ച ശക്തിയും പ്രശസ്തമാണ് )

  മറുപടിഇല്ലാതാക്കൂ
 3. അജ്ഞാതന്‍2010, ഡിസംബർ 4 12:29 AM

  നല്ലൊരു കഥയാണല്ലോ റ്റീച്ചറേ

  മറുപടിഇല്ലാതാക്കൂ
 4. ആഹാ, ഇത്തരം പൊടിക്കൈകളൊക്കെയുണ്ടല്ലെ കയ്യില്‍?

  മറുപടിഇല്ലാതാക്കൂ
 5. അജ്ഞാതന്‍2010, ഡിസംബർ 14 2:52 AM

  blog design is superb....nice writing ...keep it up..

  മറുപടിഇല്ലാതാക്കൂ
 6. അജ്ഞാതന്‍2010, ഡിസംബർ 14 3:04 AM

  i think you love kittens.........

  മറുപടിഇല്ലാതാക്കൂ
 7. എല്ലാവര്‍ക്കും ഉണ്ട് ഓരോ കഴിവ് , വിത്യസ്തം ആണെന്ന് മാത്രം

  മറുപടിഇല്ലാതാക്കൂ
 8. അതെ അതെ.. എലിയുടെ വാലിലെ രോമം വീഴുമ്പം ബോംബ് പൊട്ടുന്ന ശബ്ദം ഉണ്ടാവും .. സത്യായിട്ടും ഉണ്ടാവും ഞാന്‍ കേട്ടിട്ടുണ്ട്.... ( ചെന്തങ്ങിന്‍റെ കുലയാണെങ്കില്‍ ആടും .. ഇന്നസെന്‍റ് കല്യാണ രാമന്‍ )

  മറുപടിഇല്ലാതാക്കൂ
 9. അതെ അതെ ചെന്തെങ്ങിന്റെ കുലയാണെങ്കില്‍ ആടും .അനുഭവമുണ്ടായിട്ടുണ്ട് (ഹംസക്കയ്ക്) ;)

  മറുപടിഇല്ലാതാക്കൂ
 10. അജ്ഞാതന്‍2011, ജനുവരി 2 7:40 AM

  ലോകം എത്ര നിസ്സാരമാവുന്നു?
  www.shiro-mani.blogspot.com

  മറുപടിഇല്ലാതാക്കൂ
 11. ചെറിയ വരികളില്‍ വലിയ വിഷയം കൈകാര്യം ചെയ്തിരിക്കുന്നു..

  മറുപടിഇല്ലാതാക്കൂ
 12. ഈ വഴിക്ക് നമ്മള്‍ ആദ്യമാണ് ടീച്ചറേ....കുഞ്ഞു കഥ കണ്ടു കയറിയതാണ്...നന്നായി...
  [എന്റെ ഒരു കുഞ്ഞു ബ്ലോഗ്‌ ഉണ്ട് ....കയറുമെന്ന് കരുതട്ടെ....കൂടെ കൂട്ടുമെന്നും.....]

  മറുപടിഇല്ലാതാക്കൂ
 13. കേള്‍ക്കാത്ത നായയ്ക്ക്‌ കാണാത്ത പൂച്ചയുടെ മറു പടി ....
  ഉരുളയ്ക്കുപ്പേരി ............... അല്ലെ...ടീച്ചറെ കൊള്ളാം......

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എന്റെ പൊന്നു ടീച്ചറെ, എന്താണീ കഥയുടെ പേര് ?
   'കാണാത്ത നായയും കേള്‍ക്കാത്ത പൂച്ചയും' ന്ന് അല്ലേ. ഇത് ടീച്ചറുദ്ദേശിക്കുമ്പോലെ, അല്ല ഇവിടെ കമന്റിയ പലരും ഉദ്ദേശിക്കും പോലെ, കാണാത്ത നായയേയോ കേൾക്കാത്ത പൂച്ചയേയോ ഉദ്ദേശിച്ച് അത്ര വല്യേ അർത്ഥം കാണേണ്ട ഒന്നല്ല എന്നാണ് എനിക്ക് തോന്നുന്നത്.! ഇത് എന്റെയൊക്കെ മുത്തച്ഛന്റെ സമപ്രായക്കാരും അതിലും പിൻ തലമുറയിൽ പെട്ടവരും പൂച്ചയുടെ കാഴ്ച ശക്തി കാണിക്കാനും, നായയുടെ കേൾവിശക്തി കാണിക്കാനും വേണ്ടി പറയുന്ന ഒരു നാട്ടുകഥ മാത്രമാണ് എന്നാണ് എന്റെ വിശ്വാസം.! കമന്റെഴുതാനുള്ള ബോക്സ് കാണുന്നില്ല,കുറേ കാത്തിരുന്നിട്ടും അത് വരുന്നില്ല. അതാണ് മറുപടിയായി ഇട്ടത്. ആശംസകൾ.

   ഇല്ലാതാക്കൂ
 14. ഇതെന്താപ്പോ അവിടെ സംഭവിച്ചു കാണുക. പൂച്ച ആള് പുലിയായിരുന്നു ല്ലേ ..

  മറുപടിഇല്ലാതാക്കൂ
 15. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 16. പൂച്ചയുടെ കാഴ്ച ശക്തിയും നായയുടെ കേള്‍വി ശക്തിയും പറയാന്‍ ഇങ്ങിനെ ഒരു കഥ പറയാറുണ്ട്‌.

  മറുപടിഇല്ലാതാക്കൂ
 17. ചക്കിക്കൊത്ത ചങ്കരന്‍ എന്ന് പറഞ്ഞ പോലായല്ലോ :)

  മറുപടിഇല്ലാതാക്കൂ
 18. ചെറുതെങ്കിലും ഞാന്‍ ചിന്തിച്ചു ടീച്ചറെ.... നല്ല എഴുത്ത്....... . ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 19. രണ്ട് ജീവികളുടെ വ്യത്യസ്ത കഴിവുകളെ കുറിച്ചൊരു കൊച്ച് കഥയിലൂടെ...

  മറുപടിഇല്ലാതാക്കൂ